Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു; 9 ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു;  9 ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലും കോഴിക്കോടുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മഴയ്‌ക്കൊപ്പം തന്നെ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കർശന വിലക്ക് ഏർപ്പെടുത്തി. അതേസമയം, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ തടസ്സങ്ങളില്ല.


ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഞായറാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. ചൊവ്വാഴ്ചയാകട്ടെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


ബുധനാഴ്ചയോടെ മഴ വടക്കൻ കേരളത്തിലേക്കും വ്യാപിക്കും. എറണാകുളം, തൃശൂർ എന്നിവയ്ക്ക് പുറമെ മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള ആറ് ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. വേനൽ മഴയോടൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in