Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ്-19 : സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 8253 പേര്‍ക്ക്

കൊവിഡ്-19  : സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 8253 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല (68), പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53), പൂവാര്‍ സ്വദേശിനി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന്‍ നായര്‍ (74), കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുധാകരന്‍ പിള്ള (59), തടിക്കാട് സ്വദേശിനി ഹവാമ്മ (90), കൊല്ലം സ്വദേശിനി രാധ (74), ആലപ്പുഴ മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍ (55), കോട്ടയം ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന്‍ ജോസഫ് (55), കോട്ടയം സ്വദേശി ചാക്കോ മാത്യൂ (80), എറണാകുളം തൃകുന്നത്ത് നഗര്‍ സ്വദേശി വര്‍ഗീസ് (85), കടുങ്ങല്ലൂര്‍ സ്വദേശി പി.കെ. സോമന്‍ (60), ആലുവ സ്വദേശി കെ.വി. സെയ്ദു (73), തൃശൂര്‍ പൂച്ചിണ്ണിപാടം സ്വദേശി അബു (84), അഴീകോട് സ്വദേശി കരീം (66), ചിറ്റിലപ്പള്ളി സ്വദേശി സുജന്‍ (54), മലപ്പുറം മാമ്പാട് സ്വദേശി രവീന്ദ്രന്‍ (63), കോഴിക്കോട് കൊളത്തറ സ്വദേശി അമനുള്ള ഖാന്‍ (68), കൊയിലാണ്ടി സ്വദേശി മുഹമ്മദ് (83), കണ്ണൂര്‍ ചേലാട് സ്വദേശി ഡി. മൂര്‍ത്തി (77), രാമന്തളി സ്വദേശി മെഹമ്മൂദ് (71), ചൊക്ലി സ്വദേശി ദാസന്‍ (78), കണ്ണൂര്‍ സ്വദേശി സി.പി. മൂസ (75), കാസര്‍ഗോഡ് പെരുവാത്ത് സ്വദേശിനി ഷംഭാവി (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1306 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 894, തൃശൂര്‍ 1070, തിരുവനന്തപുരം 751, കോഴിക്കോട് 738, കൊല്ലം 730, മലപ്പുറം 688, ആലപ്പുഴ 693, കോട്ടയം 391, പാലക്കാട് 179, കണ്ണൂര്‍ 326, പത്തനംതിട്ട 278, ഇടുക്കി 87, കാസര്‍ഗോഡ് 186, വയനാട് 73 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂര്‍ 9 വീതം, കോഴിക്കോട് 8, കാസര്‍ഗോഡ് 6, തൃശൂര്‍ 5, കോട്ടയം 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 951, കൊല്ലം 738, പത്തനംതിട്ട 250, ആലപ്പുഴ 472, കോട്ടയം 517, ഇടുക്കി 49, എറണാകുളം 538, തൃശൂര്‍ 481, പാലക്കാട് 459, മലപ്പുറം 207, കോഴിക്കോട് 940, വയനാട് 126, കണ്ണൂര്‍ 355, കാസര്‍ഗോഡ് 385 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 97,417 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,87,261 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,517 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,062 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 23,455 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3429 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 42,80,204 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ വരവൂര്‍ (കണ്ടൈന്‍മെന്‍റ് സോണ്‍ വാര്‍ഡ് 10), താന്ന്യം (14, 18), കൊടശേരി (10, 11), നടത്തറ (1, 3, 10, 14), മലപ്പുറം ജില്ലയിലെ മലപ്പുറം മുന്‍സിപ്പാലിറ്റി (26), പെരിന്തല്‍മണ്ണ മുന്‍സിപ്പിലിറ്റി (6), കോട്ടയം ജില്ലയിലെ നെടുങ്കുന്നം (10), അയര്‍കുന്നം (12, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് (സബ് വാര്‍ഡ് 8, 11), ചെറിന്നിയൂര്‍ (2), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 13), ആറന്മുള (സബ് വാര്‍ഡ് 18), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്‍ഡ് 6), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (5), എറണാകുളം ജില്ലയിലെ തിരുമാടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 624 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Related articles

See all
Popular News

ട്യൂഷന്‍ ക്ലാസ്സിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; 12 കാരിക...

Popular News

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍: 1081 കോടി രൂപ അനുവദിച്ചു

Popular News

കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന...

Popular News

കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമന തട്ടിപ്പ്: മുന്‍ വി.സി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗു...

Save your stories

Sign in