തിരുവനന്തപുരം: സംസ്ഥാനത്ത് അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയ്ക്കും അവയുടെ ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ക്കും തടയിടാന്‍ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കെതിരെ വ്യാപകമായ പരിശോധന നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.
അപകടകരമായ ക്രീമുകളുടെ വില്‍പ്പനയ്ക്ക് പുറമെ, സോഷ്യല്‍ മീഡിയ വഴിയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുമുള്ള ഇവയുടെ പരസ്യങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയതുമായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വിപണിയില്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നിര്‍ണ്ണായക ഇടപെടല്‍.
അപകടകരമായ സൗന്ദര്യവർധക വസ്തുക്കൾക്കും ഓൺലൈൻ പരസ്യങ്ങൾക്കുമെതിരെ കർശന നടപടി: ആരോഗ്യമന്ത്രി കെ. മുരളീധരൻ