Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നത് സത്യം; കളിയാക്കേണ്ട': തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി

'ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നത് സത്യം; കളിയാക്കേണ്ട': തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് കയറ്റുമതി ചെയ്യുന്ന ചരക്കുകളിൽ ഇഡ്ഡലിയും സാമ്പാറും പഴംപൊരിയും ഉൾപ്പെടുന്നുണ്ടെന്നും, അതിനാൽ തന്നെക്കുറിച്ചുള്ള കളിയാക്കലുകൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമുദ്ര ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത് എക്‌സിം ഉദ്ഘാടന വേളയിൽ പുറപ്പെട്ട കപ്പലിലെ ചരക്കുകളെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.

കേരളത്തിലും ഇനി മുതൽ ഔദ്യോഗികമായി മാരിടൈം ഡേ ആഘോഷിക്കുമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വർഷവും ജൂൺ 19 മാരിടൈം ഡേയായി ആചരിക്കാനും, വർഷം തോറും സമഗ്രമായ മാരിടൈം കോൺക്ലേവ് സംഘടിപ്പിക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം മൃഗശാല നിലവിലെ സ്ഥലത്തുനിന്ന് മാറ്റുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. മൃഗശാല മാറ്റുന്നതിലൂടെ ഒഴിവുവരുന്ന സ്ഥലത്ത് മാഡിസൺ സ്‌ക്വയർ മാതൃകയിലുള്ള വികസന പദ്ധതികൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ആദ്യമായി ഈ ആവശ്യം ഉയർന്നുവന്നപ്പോൾ തന്നെ രാഷ്ട്രീയപരമായും അല്ലാതെയും സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിനോട് ഉയർന്നുവന്നത്.

Related articles

See all
Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, 1081 കോടി രൂപ അനുവദിച്ച്‌ സർക്കാർ

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Save your stories

Sign in