കേരളത്തിൽ യുഡിഎഫ് തരംഗം; 90 സീറ്റുകൾ വരെ യുഡിഎഫിന്; ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി അറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് വൻ വിജയം പ്രവചിക്കുന്നു. ടൈംസ് നൗ, ആക്സിസ് മൈ ഇന്ത്യ, സിഎൻഎൻ ന്യൂസ് 18 തുടങ്ങി പ്രമുഖ ഏജൻസികളെല്ലാം കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനപ്രകാരം യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ട്. 44% വോട്ട് വിഹിതത്തോടെ 78 മുതൽ 90 വരെ സീറ്റുകളാണ് ഇവർ പ്രവചിക്കുന്നത്.
വിവിധ എക്സിറ്റ് പോളുകൾ നൽകുന്ന ഏകദേശ സീറ്റ് നില താഴെ പറയുന്ന രീതിയിലാണ്:
-
NDTV: 75-85 സീറ്റുകൾ
-
Times Now: 72-84 സീറ്റുകൾ
-
People's Pulse: 75-85 സീറ്റുകൾ
-
Axis My India: 78-90 സീറ്റുകൾ
-
CNN News 18: 70-80 സീറ്റുകൾ
-
P-Mark: 71-79 സീറ്റുകൾ
-
Matrize: 70-85 സീറ്റുകൾ
എൽഡിഎഫിന് 58 മുതൽ 68 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് സിഎൻഎൻ ന്യൂസ് 18 കണക്കാക്കുന്നത്. അതേസമയം എൻഡിഎ നാല് സീറ്റുകൾ വരെ നേടിയേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണത്തുടർച്ചയാണ് പ്രവചിക്കപ്പെടുന്നത്. കേരളത്തിൽ എൽഡിഎഫിനേക്കാൾ 5% വോട്ടുകൾക്ക് യുഡിഎഫ് മുന്നിലെത്തുമെന്നാണ് പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. മെയ് നാലിനാണ് തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.