Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ.സി വേണുഗോപാല്‍ എംപി ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് ദുബായ് ടെര്‍മിനല്‍ ഒന്നിലെത്തും: 'സമകാലീന ഇന്ത്യയും പ്രവാസവും' പ്രഭാഷണം വൈകിട്ട് ആറിന് ഷാര്‍ജയില്‍

കെ.സി വേണുഗോപാല്‍ എംപി ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് ദുബായ് ടെര്‍മിനല്‍ ഒന്നിലെത്തും: 'സമകാലീന ഇന്ത്യയും പ്രവാസവും' പ്രഭാഷണം വൈകിട്ട് ആറിന് ഷാര്‍ജയില്‍
  ദുബായ്: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പങ്കെടുക്കുന്ന 'സമകാലീന ഇന്ത്യയും പ്രവാസവും' എന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും പ്രഥമ പ്രഭാഷണവും കെ.സി വേണുഗോപാല്‍ എംപി നിര്‍വഹിക്കും. മാര്‍ച്ച് അഞ്ചാം തീയതി ഞായര്‍ വൈകിട്ട് ആറിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. നേരത്തെ രാത്രി 7.30ന് നിശ്ചയിച്ചിരുന്ന പരിപാടിയാണ് വൈകിട്ട് ആറ് മണിയിലേക്ക് മാറ്റിയത്. പ്രവാസ ലോകത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫ് അനുഭാവികളും പരിപാടിയില്‍‌ പങ്കെടുത്ത് വിജയിപ്പിക്കുമെന്ന് ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരില്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ജാബിര്‍ എന്നിവര്‍ അറിയിച്ചു.  

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in