Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരിപ്പൂർ വിമാനാപകടം: യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണം; വ്യോമയാന മന്ത്രാലയത്തോട് കെ.സി വേണുഗോപാല്‍ എം.പി

കരിപ്പൂർ വിമാനാപകടം: യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണം; വ്യോമയാന മന്ത്രാലയത്തോട് കെ.സി വേണുഗോപാല്‍ എം.പി
  ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടം ഞെട്ടിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായവും അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് അടിയന്തര ധനസഹായവും പ്രഖ്യാപിക്കണമെന്നും കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. അതേസമയം കരിപ്പൂരില്‍ മരണം 19 ആയി. പൈലറ്റും സഹപൈലറ്റും മരിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. 123 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 20 യാത്രക്കാരെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ 12 പേരെ എത്തിച്ചു. ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in