കരുവന്നൂർ ബാങ്ക് കള്ളപ്പണമിടപാട് കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്തു
Jaihind TV News Report
Jaihind TV Web Desk
April 29, 2024
1 min read
•
Updated: May 16, 2026
തൃശൂർ: കരുവന്നൂർ ബാങ്കിലെ കോടികളുടെ കള്ളപ്പണമിടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ 10:30 ന് കൊച്ചി കലൂരിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. സിപിഎം ബ്രാഞ്ച് ലോക്കൽ ഏരിയാ കമ്മിറ്റികളുടെ അക്കൗണ്ട് വിവരങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ചോദ്യം ചെയ്യലിൽ ഇഡി തിരക്കിയത്. പല നിർണായകവിവരങ്ങളും ചോദ്യം ചെയ്യലിനിടെ ഇഡിക്ക് ലഭിച്ചുവെന്നാണ് വിവരം. തൻ്റെ സ്വത്തുവിവരങ്ങൾ സംബന്ധിച്ചും പാർട്ടി കീഴ്ഘടകങ്ങളുടെ രേഖകളും ചോദിച്ചറിഞ്ഞതായി എം.എം. വർഗീസ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10