Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കേരളത്തില്‍ നിന്നും വരുന്നവർക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തില്‍ നിന്നും വരുന്നവർക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി കര്‍ണാടക
ബെംഗളൂരു : കേരളത്തില്‍ നിന്നും വരുന്ന രോഗികൾ ഉൾപ്പടെയുള്ളവര്‍ക്ക് കര്‍ണാടക ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിയന്ത്രണം ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. കേരളത്തിൽ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നതെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജേന്ദ്ര പറഞ്ഞു. തലപ്പാടി ഉള്‍പ്പെടെ അതിര്‍ത്തി മേഖലകളില്‍ പരിശോധന കർശനമാക്കും. ഇതിനായി അതിർത്തികളിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തലപ്പാടി ഉൾപ്പെടയുള്ള അതിർത്തികളിൽ ഇതിനായി കൂടുതൽ സേനയെ വിന്യസിച്ചു. ആർ.ടി.പി.സി.ആർ ഫലം ലഭിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നതിനാൽ ചികിത്സ ഉൾപ്പെടെ അത്യാവശ്യങ്ങൾക്ക് കർണാടകയിലേക്ക് പോകുന്നവർക്ക് കർണാടകയുടെ തീരുമാനം തിരിച്ചടിയാകും.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in