'കരിമ്പടം' ചിത്രത്തിലെ 'തനുവിലിനി എന്നും തണുപ്പല്ലേ...' വീഡിയോ ഗാനം റിലീസായി; ആലാപനം മധു ബാലകൃഷ്ണൻ
അനസ് സൈനുദ്ദീന്‍, തീര്‍ത്ഥ ഹരിദേവ്, ജെസ്സന്‍ ജോസഫ്, അനീഷ് പൊന്നപ്പന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീല്‍ സംവിധാനം ചെയ്യുന്ന 'കരിമ്പടം' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി. അനസ് സൈനുദ്ദീന്‍ എഴുതി സംഗീതം പകര്‍ന്ന്, പ്രശസ്ത ഗായകന്‍ മധു ബാലകൃഷ്ണന്‍ ആലപിച്ച 'തനുവിലിനി എന്നും തണുപ്പല്ലേ...' എന്നാരംഭിക്കുന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്.
നിരവധി ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് അനസ് സൈനുദ്ദീനാണ്. ശ്രീജിത്ത് മനോഹരന്‍ ഛായാഗ്രഹണവും സൂരജ് പ്രഭ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. അനസ് സൈനുദ്ദീന്‍, ആര്യ അമ്പാട്ട് എന്നിവരുടെ വരികള്‍ക്ക് അനസ് സൈനുദ്ദീനും നിഖില്‍ മാധവും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.
സുനില്‍ സി പി, വിവേകാനന്ദന്‍, ഉണ്ണികൃഷ്ണന്‍ കല ആയൂര്‍, അജയന്‍ അഞ്ചല്‍, ശരിക സ്റ്റാലിന്‍, ജീവന്‍ നവോദയ, സനോജ് നടയില്‍, ജിബിന്‍ ജോയ്, അനീഷ് വി ശിവദാസ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈന്‍ ആരോമല്‍ ചന്ദ്രനും പിആര്‍ഒ എ എസ് ദിനേശുമാണ്.https://youtu.be/NEe6M6Zly1g?si=23-Trdy5roJhxEKa
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.