Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേരള ഗവർണർ ഭരണഘടന പഠിക്കണമെന്ന് കപില്‍ സിബല്‍ ; കോഴിക്കോടിനെ ജനസാഗരമാക്കി യു.ഡി.എഫ് മഹാറാലി

കേരള ഗവർണർ ഭരണഘടന പഠിക്കണമെന്ന് കപില്‍ സിബല്‍ ; കോഴിക്കോടിനെ ജനസാഗരമാക്കി യു.ഡി.എഫ് മഹാറാലി
കോഴിക്കോട് : കേരള ഗവർണർ ഭരണഘടന പഠിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ആരിഫ് മുഹമ്മദ് ഖാനെ പോലെയുള്ളവർക്ക് പറ്റിയ ഇടമല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് യു.ഡി.എഫിന്‍റെ മഹാ റാലിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കപിൽ സിബൽ. പൗരത്വ ഭേദഗതി നിയമത്തിൽ സംഘപരിവാറിന്‍റെ നുണകൾ എണ്ണിപ്പറഞ്ഞായിരുന്നു കപിൽ സിബലിന്‍റെ തുടക്കം. തീർത്തും പക്ഷപാതപരമാണ് ഈ നിയമം എന്ന് അദ്ദേഹം തെളിവുകൾ നിരത്തി സ്ഥാപിച്ചു. രാഷ്ട്രീയമായി എൻ.ഡി.എക്ക് എതിരെ നിൽക്കുന്നവരെ വോട്ടർ പട്ടികയിൽ നിന്നു പോലും ഒഴിവാക്കുന്നതിനുള്ള നീക്കമാണിതെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. പൗരത്വ നിയമം അറബി കടലിൽ എറിയും വരെ വിശ്രമം ഇല്ലെന്ന് കപിൽ സിബൽ പ്രഖ്യാപിച്ചു. നിയമത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് വംശനാശം സംഭവിച്ച ദിനോസറുകളുടെ അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/159823432096707/  

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in