സംസ്ഥാന പൊലീസ് സേനയില്‍ കാലോചിതമായ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊല്ലം കണ്ണനല്ലൂരില്‍ പുതിയ പൊലിസ് സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പൊലിസ് സ്റ്റേഷനുകളില്‍ എത്തുന്ന ജനങ്ങളുടെ പരാതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നദ്ദേഹം പറഞ്ഞു. വിവിധ കേസുകളുടെ ഭാഗമായി പിടിച്ചെടുത്ത വാഹനങ്ങള്‍ നീക്കം ചെയ്ത് ഓഗസ്റ്റ് 15 ഓടെ സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളും നവീകരിക്കുമെന്നദ്ദേഹം അറിയിച്ചു. കുണ്ടറ എം എല്‍ എ യായ മന്ത്രി പിസി വിഷ്ണു നാഥിന്റെ ആസ്തി വികസന നിധിയില്‍ നിന്ന് രണ്ടു കോടി രൂപ ചിലവഴിച്ചാണ് പുതിയ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്.
പൊലീസ് സേനയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തും; കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് ആഭ്യന്തരമന്ത്രി