Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട്ടെ തോല്‍വിയുടെയും വോട്ട് ചോര്‍ച്ചയുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് കെ. സുരേന്ദ്രന്‍ ; അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി സൂചന

പാലക്കാട്ടെ തോല്‍വിയുടെയും വോട്ട് ചോര്‍ച്ചയുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് കെ. സുരേന്ദ്രന്‍ ; അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി സൂചന
കോഴിക്കോട്: പാലക്കാട്ടെ തോല്‍വിയുടെയും വോട്ട് ചോര്‍ച്ചയുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ കെ. സുരേന്ദ്രന്‍ സന്നദ്ധത അറിയിച്ചതായി സൂചന. ദേശീയ പ്രസിഡന്റ് ജെപി നദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ. സുരേന്ദ്രന്‍ അറിയിച്ചിരിക്കയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിജയം ഉറപ്പിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബി.ജെ.പി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വെച്ച് താരതമ്യം ചെയ്യുമ്പോള്‍ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്ക് കുറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരുന്നു.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in