Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പേരാവൂരില്‍ താരപ്രഭയോടെ വോട്ടുറപ്പിച്ച് കെ സുധാകരന്‍

പേരാവൂരില്‍ താരപ്രഭയോടെ വോട്ടുറപ്പിച്ച് കെ സുധാകരന്‍
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ പേരാവൂരിൽ താരപ്രഭയോടെ വോട്ടുറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ. പേരാവൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ചാണ് കെ സുധാകരൻ പേരാവൂരിൽ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരന്‍റെ പേരാവൂർ നിയോജക മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. കെ.എസ്.യു പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് കെ സുധാകരന് നൽകിയത്. ഓരോ ക്ലാസുകളിലും സന്ദർശിച്ച് കെ സുധാകരൻ വിദ്യാർത്ഥികളെയും ജീവനക്കാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ഉളിയിലെ സുന്നി മജ്‌ലിസ്‌ കോളേജിലെ വിദ്യാർത്ഥികളോടും വോട്ടഭ്യർത്ഥിച്ചു. നരയമ്പാറ ഐഡിയൽ കോളേജിലും, പുഷ്പാരം ഐ.ടി.ഐ, പയഞ്ചേരി ശംസുൽ ഉലുമ അറബിക് കോളേജ്, ഇരിട്ടി പ്രഗതി കോളേജ്, കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളേജ്, അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജ്, വീർപ്പാട് എസ്.എൻ കോളേജ്, പേരാവൂർ ബി.എഡ് കോളേജ്, പേരാവൂർ ഐ.ടി.ഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ നേരിൽ കണ്ട് കെ സുധാകരൻ വോട്ടഭ്യർത്ഥിച്ചു. അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലും 'മലബാർ ബി.എഡ് കോളേജ് ഉൾപ്പടെ വിദ്യാർത്ഥികളുമായി സംവദിച്ച് വോട്ടുറപ്പിച്ചാണ് കെ സുധാകരൻ മടങ്ങിയത്. തുടർന്ന് കേളകത്ത് എത്തിയ കെ സുധാകരന് കേളകത്തെ പ്രവർത്തകർ ഉജ്വല സ്വീകരണമാണ് നൽകിയത്. തുടർന്ന് ഉളിക്കലിലെ പ്രവർത്തകരുടെ യോഗത്തിലും കെ സുധാകരൻ പങ്കെടുത്തു. ഇരിട്ടിയിൽ യു.ഡി.എഫ് പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് കൺവെൻഷനോടെയാണ് കെ സുധാകരന്‍റെ പേരാവൂർ നിയോജക മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനം സമാപിച്ചത്. ഇരിട്ടിയിലെ യു.ഡി.എഫ് കൺവൻഷൻ കെ.എം ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിനും, ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനമാണ് കെ.എം ഷാജി നടത്തിയത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in