Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ.ടി ജലീലിന്‍റേത് അഴിമതിയില്‍ മൂങ്ങിയയാളുടെ ജല്‍പ്പനങ്ങള്‍ മാത്രം ; കെ മുരളീധരന്‍ എംപി

കെ.ടി ജലീലിന്‍റേത് അഴിമതിയില്‍ മൂങ്ങിയയാളുടെ ജല്‍പ്പനങ്ങള്‍ മാത്രം ; കെ മുരളീധരന്‍ എംപി
മുന്‍ മന്ത്രി കെടി ജലീലിനെതിരെ കടുത്ത വിമർശനങ്ങളുമായി കെ മുരളീധരന്‍ എംപി. കെടി ജലീലിന്‍റെ സമനില തെറ്റിയെന്നും അദ്ദേഹം പറയുന്നതിനെ മൂക്കറ്റം അഴിമതിയിൽ മുങ്ങിയ ഒരാളുടെ ജൽപ്പന്നങ്ങളായി മാത്രം കണ്ടാൽ മതിയെന്നും മുരളീധരന്‍ പറഞ്ഞു. ചേരാത്ത കുപ്പായമാണ് ഇപ്പോള്‍ ജലീൽ ധരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് അദ്ദേഹത്തിന്‍റെ ഭാവിയെ ബാധിക്കുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നടത്തിയ പ്രതികരണത്തെ വിമർശിച്ചുകൊണ്ടായിരുന്നു മുരളീധരന്‍റെ മറുപടി. മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എ.ആര്‍.നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു കെ.ടി.ജലീലിന്‍റെ പ്രസ്താവന. ജലീൽ നടത്തിയ ആരോപണം തരംതാണുപോയെന്ന വിമര്‍ശനവുമായി എം കെ മുനീറും രംഗത്തെത്തിയിരുന്നു. ജലീൽ മരണത്തെപോലും ദുരൂഹമാക്കാൻ ശ്രമിക്കുന്നെന്നായിരുന്നു മുനീറിന്‍റെ പ്രതികരണം.  

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Save your stories

Sign in