Logo
Sun, Jun 14, 2026 • 04:56 AM
LIVE TV
Watch

No business videos available

No Middle East videos available

വിജയത്തിളക്കത്തിൽ മുരളി മന്ദിരത്തിൽ എത്തി കെ. മുരളീധരൻ; ലീഡറുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 15, 2026
1 min read Updated: June 13, 2026
SHARE:
SAVE: Login to save

വിജയത്തിളക്കത്തിൽ മുരളി മന്ദിരത്തിൽ എത്തി കെ. മുരളീധരൻ; ലീഡറുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം നിയുക്ത എം.എൽ.എ കെ. മുരളീധരൻ തൃശ്ശൂരിലെ പൂങ്കുന്നത്തുള്ള 'മുരളി മന്ദിരത്തിൽ' എത്തി. തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ലീഡർ കെ. കരുണാകരന്റെയും മാതാവ് കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി മണ്ഡപങ്ങളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക എന്ന വൈകാരികമായ കടമ നിർവഹിക്കുക മാത്രമാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഷ്ട്രീയ തട്ടകത്തിൽ വലിയൊരു പോരാട്ടം ജയിച്ചുകയറിയ ശേഷം നേരെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയിരുന്നുവെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ഗുരുവായൂരപ്പനെ തൊഴുത് അനുഗ്രഹം വാങ്ങിയ ശേഷമാണ് താൻ നേരെ മാതാപിതാക്കൾ അന്തിയുറങ്ങുന്ന മുരളി മന്ദിരത്തിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഡറുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് വലിയൊരു ജനക്കൂട്ടവും പാർട്ടി പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിക്കാൻ മുരളി മന്ദിരത്തിൽ എത്തിയിരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10