Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.മുരളീധരൻ

ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.മുരളീധരൻ
ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.മുരളീധരൻ എം പി . പ്രതിപക്ഷം കോടതിയെ സമീപിച്ച സാഹചര്യത്തിൽ കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനുള്ള ബാധ്യത ഗവർണർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ വിവാദപുരുഷനായി മാറിയെന്നും രാജി വച്ച് പോയില്ലെങ്കിൽ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി . കണ്ണൂരിലെ ചരിത്ര കോൺഗ്രസ് വേദിയിൽ സംഘർഷമുണ്ടാക്കുന്ന തരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസാരിച്ചുവെന്ന് കെ.മുരളീധരൻ എം.പി കുറ്റപ്പെടുത്തി. ഗവർണർ സ്വയം രാജി വച്ച് പോയില്ലെങ്കിൽ കരിങ്കൊടി പ്രതിഷേധങ്ങൾ ഉൾപ്പടെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, സംസ്ഥാന സർക്കാർ സമരക്കാർക്ക് നേരെ സ്വീകരിക്കുന്ന സമീപനം സംശയാസ്പദമാണെന്നും സംസ്ഥാന സർക്കാരിനെതിരായി സമരം ചെയ്യുന്നത് പോലെയാണ് കേരള പോലീസ് സമരക്കാരെ കൈകാര്യം ചെയ്യുന്നതെന്നും കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. https://youtu.be/uvqAYU9JvaI

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in