Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിന്ദുവിന് നീതി നല്‍കണം; കുടുംബത്തിന്റെ കണ്ണീര്‍ സര്‍ക്കാര്‍ കാണണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ബിന്ദുവിന് നീതി നല്‍കണം; കുടുംബത്തിന്റെ കണ്ണീര്‍ സര്‍ക്കാര്‍ കാണണം: കെപിസിസി പ്രസിഡന്റ്  സണ്ണി ജോസഫ് എംഎല്‍എ
  ദളിത് യുവതിയെ അപമാനിച്ച സംഭവത്തില്‍ വലിയ നീതിനിഷേധമാണുണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മോഷണക്കുറ്റം ആരോപിച്ച് പോലീസ് പീഡിപ്പിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ബിന്ദുവിനെ മോഷണ കേസില്‍ തെറ്റായി പ്രതി ചേര്‍ത്തെന്നും നിരപരാധിത്വം വ്യക്തമാക്കിയിട്ടും പോലീസ് മോശമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. ബിന്ദുവിന്റെ മക്കളെ അവഹേൡക്കുന്ന നിലയിലും പോലീസ് പെരുമാറി. പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തത് സ്വാഗതാര്‍ഹമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുതരമായ അനാസ്ഥയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായതെന്നും അത് മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിന്ദുവിന് നീതി നല്‍കണം, ഒപ്പം ശക്തമായ അന്വേഷണം നടത്തണം. ബിന്ദുവിന്റെ കുടുംബത്തിന്റെ കണ്ണീര്‍ സര്‍ക്കാര്‍ കാണണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Save your stories

Sign in