Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കേണ്ടി വന്നു'; സുഹൃത്തായ നടിയുടെ അമ്മയോട് മുകേഷ് മോശമായി പെരുമാറിയെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

'വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കേണ്ടി വന്നു'; സുഹൃത്തായ നടിയുടെ അമ്മയോട് മുകേഷ് മോശമായി പെരുമാറിയെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്
  എറണാകുളം: നടനും എംഎൽഎയുമായ മുകേഷിനെതിരെ വീണ്ടും ആരോപണം. ജൂനിയർ ആർടിസ്റ്റ് സന്ധ്യയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്നാണു വെളിപ്പെടുത്തൽ. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. അഡ്ജസ്റ്റ്‌മെന്‍റിനു തയാറാകണമെന്ന് കാസ്റ്റിങ് ഡയറക്ടർ വിച്ചു നേരിട്ട് ആവശ്യപ്പെട്ടെന്നുമാണ് സന്ധ്യയുടെ വെളിപ്പെടുത്തല്‍. സുഹൃത്തായ ഒരു നടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തി മുകേഷ് മോശമായി പെരുമാറുകയായിരുന്നുവെന്ന് സന്ധ്യ പറഞ്ഞു. കുറച്ചു വർഷം മുമ്പാണു സംഭവം നടന്നത്. അന്നവർ നടനെ അടിച്ചു പുറത്താക്കുകയായിരുന്നു. സുഹൃത്ത് നേരിട്ടു പങ്കുവച്ച വിവരമാണിത്. ഇപ്പോൾ നടിയുടെ പേരു വെളിപ്പെടുത്താനാകില്ലെന്നും സന്ധ്യ പറഞ്ഞു. സിനിമയിൽ അവസരം തരണമെങ്കിൽ അജ്ഡസ്റ്റ്‌മെന്‍റിനു തയാറാകണമെന്ന് കാസ്റ്റിങ് ഡയറക്ടർ വിച്ചു ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. കാസ്റ്റിങ് കൗച്ചിനു തയാറാകണമെന്നാണ് ആവശ്യം. കാസ്റ്റിങ് ഡയറക്ടർമാരും പ്രൊ'ഡക്ഷൻ കൺട്രോളർമാരുമാണ് നമ്മളെ ബന്ധപ്പെടുന്നത്. അവരുടെ ആവശ്യപ്രകാരം ഫോട്ടോയും വിവരങ്ങളുമെല്ലാം അയച്ചുകൊടുത്താൽ പിന്നീട് ചോദിക്കുന്നത് കോംപ്രമൈസിനു തയാറാണോ എന്നാണ്. എന്നാൽ, മാത്രമേ റോൾ കിട്ടുകയുള്ളൂവെന്നും ഇല്ലെങ്കിൽ വീട്ടിലിരിക്കേണ്ടിവരുമെന്നും പറയും. ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള അഭിനയത്തിനു തയാറാകണമെന്നുമെല്ലാം ആവശ്യപ്പെട്ടിരുന്നുവെന്നും സന്ധ്യ വെളിപ്പെടുത്തി.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in