Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് മാറ്റി ജെ.എന്‍.യുവിന് മോദിയുടെ പേര് നല്‍കണമെന്ന് ഹന്‍സ് രാജ് ഹന്‍സ്

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് മാറ്റി ജെ.എന്‍.യുവിന് മോദിയുടെ പേര് നല്‍കണമെന്ന് ഹന്‍സ് രാജ് ഹന്‍സ്
ജെ.എന്‍.യു (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി)യുടെ പേര് മാറ്റി മോദിയുടെ പേരില്‍ എം.എൻ.യു ( മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി) എന്നാക്കി മാറ്റണമെന്ന് ദല്‍ഹി ബി.ജെ.പി എംപി ഹന്‍സ് രാജ് ഹന്‍സ്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഹന്‍സ് രാജ് ഇക്കാര്യം സൂചിപ്പിച്ചത്. ജെ.എന്‍.യു എത്രയും പെട്ടന്ന് എം.എന്‍.യു എന്നാക്കി മാറ്റണമെന്നായിരുന്നു എം.പിയുടെ പരാമര്‍ശം. ജെ.എന്‍.യു വിന്റെ പേര് മാറ്റി എം.എന്‍.യു എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവക്കുകയാണ്. മോദിയുടെ പേരിലും ചിലത് ഉണ്ടാവേണ്ടുണ്ട്', ഹന്‍സ് രാജ് പറഞ്ഞു. 1969ലാണ് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്ഥാപിതമായത്. യൂണിവേഴ്സിറ്റിക്ക് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേരിടുകയായിരുന്നു അന്ന്.

Related articles

See all
Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Popular News

ഏഴ് വയസ്സുകാരിക്ക് നീതി ഉറപ്പാക്കി കോടതി; പ്രതിക്ക് മരണം വരെ തടവ്, കുട്ടിക്ക് ഹൃദയസ്പര്‍ശി...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Save your stories

Sign in