Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

കടുവയും കേന്ദ്രകഥാപാത്രം; വി.എഫ്.എക്സ് വിസ്മയമൊരുക്കാൻ ജയൻ വന്നേരിയുടെ 'ആരണ്യകാണ്ഡം' അഞ്ചു ഭാഷകളിൽ

കടുവയും കേന്ദ്രകഥാപാത്രം; വി.എഫ്.എക്സ് വിസ്മയമൊരുക്കാൻ ജയൻ വന്നേരിയുടെ 'ആരണ്യകാണ്ഡം' അഞ്ചു ഭാഷകളിൽ

'മാ.ചു.ക', 'ഒറ്റക്കൊരു കാമുകൻ' എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ പ്രമേയങ്ങളും മികച്ച അവതരണ ശൈലിയും പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ജയൻ വന്നേരി. പശുപതി, ജനനി അയ്യർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'മാ.ചു.ക'ക്ക് ശേഷം ജോജു ജോർജ്, ലിജോമോൾ, അഭിരാമി എന്നിവരെ അണിനിരത്തിയാണ് അദ്ദേഹം 'ഒറ്റക്കൊരു കാമുകൻ' ഒരുക്കിയത്. ഈ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ജയൻ വന്നേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമായ 'ആരണ്യകാണ്ഡത്തിന്' വിജയദശമി ദിനത്തിൽ തുടക്കമായി. പോംപി എന്റർടെയിൻമെന്റ്സ്, ഫ്ലൈയിംഗ് കളേഴ്സ് എന്റർടെയിൻമെന്റ്സ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. ചലച്ചിത്ര പ്രവർത്തകരുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

പൂർണ്ണമായും വനാന്തരീക്ഷത്തിൽ പശ്ചാത്തലമൊരുക്കുന്ന ഒരു ഫോറസ്റ്റ് ത്രില്ലറാണ് 'ആരണ്യകാണ്ഡം'. വന്യതയും നിഗൂഢതയും ആകാംക്ഷയും നിറഞ്ഞ ഒരു പുതിയ ചലച്ചിത്രാനുഭവമായിരിക്കും ഈ സിനിമ. കടുവയുടെ കണ്ണിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ പെൺകുട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷ ഉണർത്തിയിട്ടുണ്ട്. മനുഷ്യന്റെ ഉത്പത്തിയും പരിണാമവും കണ്ട കാടിന് മീതെ മനുഷ്യൻ വിജയം സ്ഥാപിച്ചെങ്കിലും അവന്റെ ഉള്ളിൽ മറ്റൊരു കൊടുംകാട് രൂപപ്പെടുകയാണെന്ന ആശയമാണ് ചിത്രം പങ്കുവെക്കുന്നത്. ഓരോ മനുഷ്യന്റെയുള്ളിലും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ആ നിഗൂഢ കാടിനെയും അവിടെ നടക്കുന്ന പോരാട്ടങ്ങളെയുമാണ് ആരണ്യകാണ്ഡം പ്രമേയമാക്കുന്നത്.

ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിലെ മുഴുനീള കഥാപാത്രമായി എത്തുന്ന കടുവയാണ്. അതിനാൽ തന്നെ വി.എഫ്.എക്സ് (VFX) സാങ്കേതികവിദ്യക്ക് വളരെ വലിയ പ്രാധാന്യമുള്ള സിനിമയാണിത്. ഹൈദരാബാദിലെ പ്രശസ്തമായ വി.എഫ്.എക്സ് കമ്പനിയാണ് ഇതിന്റെ ഗ്രാഫിക്സ് ജോലികൾ കൈകാര്യം ചെയ്യുന്നത്. പുതുമുഖ താരം അഞ്ജലി രാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യ ക്രിഷ് നായകനാകുന്ന ചിത്രത്തിൽ മാർട്ടിൻ മുരുകൻ, ഡിനീഷ ആലപ്പുഴ, പ്രമോദ് വെളിയനാട്, മേജർ രവി, മനോജ് കെ.യു., സാജൻ സുദർശനൻ, കാർത്തി ശ്രീകുമാർ, അനിൽ ലളിതാംബിക തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്.

മലയാളത്തിലെ പ്രമുഖ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. ഗോപി സുന്ദർ സംഗീത സംവിധാനവും ജോമോൻ തോമസ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ്: സോബിൻ കെ. സോമൻ, പ്രൊഡക്ഷൻ ഡിസൈനർ: മനു ജഗത്, കോസ്റ്റ്യൂം: അനീഷ് തൊടുപുഴ, മേക്കപ്പ്: ജോൺ വിക്ടർ, വി.എഫ്.എക്സ് സൂപ്പർവൈസർ: അരുൺ ലാൽ, വി.എഫ്.എക്സ് പ്രൊഡ്യൂസർ: ഗായത്രി പന്തലങ്ങട്ടിൽ, സ്റ്റിൽസ്: റഫീഖ് പട്ടേരി, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ എടവണ്ണപ്പാറ എന്നിവരാണ്.

നവംബർ അഞ്ചു മുതൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം പാലക്കാട് ധോണി, വാഗമൺ, ബാംഗ്ലൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളിലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. (പി.ആർ.ഒ: വാഴൂർ ജോസ്).




Related articles

See all
Entertainment

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2- മഹാശക്തി' ട്രെയിലർ പുറത്ത്; ദീപാവലി റിലീസായി ചിത്രം നവംബർ...

Popular News

ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം'; അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു

Popular News

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക്

Popular News

'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

Save your stories

Sign in