Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ജനമഹായാത്ര മലപ്പുറം ജില്ലയില്‍; ആവേശോജ്വല സ്വീകരണം

ജനമഹായാത്ര മലപ്പുറം ജില്ലയില്‍; ആവേശോജ്വല സ്വീകരണം
കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര മലപ്പുറം ജില്ലയിൽ പര്യടനം തുടങ്ങി. ആദ്യ ദിനം ആറ് കേന്ദ്രങ്ങളിലെ സ്വീകരണങ്ങളാണ് ജനമഹായാത്ര ഏറ്റുവാങ്ങിയത്. മലപ്പുറത്തിന്‍റെ മനസറിഞ്ഞ് ജനമഹായാത്ര ജില്ലയിലേക്ക് പ്രവേശിച്ചത് നിറഞ്ഞുകവിഞ്ഞ സദസുകളെ സാക്ഷിയാക്കിയായിരുന്നു. ജില്ലാ അതിർത്തിയായ ഇടിമുഴിക്കലിൽ നിന്ന് കോൽക്കളിയുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം  ജനമഹായാത്രയെ സ്വീകരിച്ചത്. വഴിയോരങ്ങളിൽ കാത്തു നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്താണ് ജാഥാനായകൻ വേദികളിൽ നിന്ന് വേദികളിലേക്ക് യാത്ര ചെയ്തത്. കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, യു.ഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ എ.പി അനിൽകുമാർ, പി.കെ ബഷീർ, ജാഥയുടെ സ്ഥിരാംഗങ്ങൾ, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ എന്നിവർ വിവിധ സ്വീകരണങ്ങളിൽ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായാണ് ജനമഹായാത്ര മലപ്പുറം ജില്ലയിൽ പര്യടനം നടത്തുക.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in