Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

300 കോടി ക്ലബ്ബിലേക്ക് ഇനി വെറും 4 കോടി; റെക്കോർഡുകൾ തകർത്ത് 'ജനനായകൻ

300 കോടി ക്ലബ്ബിലേക്ക് ഇനി വെറും 4 കോടി; റെക്കോർഡുകൾ തകർത്ത് 'ജനനായകൻ

തമിഴ്നാട് മുഖമന്ത്രിയും നടനുമായ  വിജയിയുടെ അവസാന ചിത്രമെന്ന പ്രത്യേകതയോടെ തിയേറ്ററുകളിലെത്തിയ 'ജനനായകൻ'ബോക്‌സ് ഓഫീസിൽ വമ്പൻ മുന്നേറ്റം തുടരുകയാണ്. ആഗോളതലത്തിൽ ചിത്രം ഇതിനോടകം 296 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയതായി ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇനി വെറും നാല് കോടി രൂപ കൂടി ലഭിച്ചാൽ ചിത്രം അഭിമാനകരമായ 300 കോടി ക്ലബ്ബിൽ ഇടംപിടിക്കും.

കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് നിന്ന് മാത്രം 14 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ ചിത്രം ഇതിനോടകം 100 കോടി രൂപയ്ക്കുമേൽ കളക്ഷൻ നേടിയതും ശ്രദ്ധേയമാണ്. ഇതോടെ തമിഴ്നാട്ടിൽ മാത്രം 100 കോടി ക്ലബ്ബിലെത്തുന്ന വിജയുടെ തുടർച്ചയായ ഒമ്പതാമത്തെ ചിത്രം എന്ന റെക്കോർഡും 'ജനനായകൻ' സ്വന്തമാക്കി. വിദേശ വിപണിയിൽ നിന്ന് മാത്രം ചിത്രം 85 കോടി രൂപ നേടിയതായും റിപ്പോർട്ടുകളുണ്ട്.

റിലീസ് ദിനം മുതൽ വാരാന്ത്യങ്ങളിൽ ഹൗസ്‌ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം, പ്രവൃത്തി ദിവസമായ ആദ്യ തിങ്കളാഴ്ചയും അതേ ആവേശം നിലനിർത്തി. വിജയിയെ അവസാനമായി വെള്ളിത്തിരയിൽ കാണാനുള്ള അവസരമെന്ന നിലയിൽ പ്രായഭേദമന്യേ ആരാധകരും സിനിമാപ്രേമികളും തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുകയാണ്.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നിരവധി പ്രതിസന്ധികൾ മറികടന്ന് തിയേറ്ററുകളിലെത്തി ബ്ലോക്ക്ബസ്റ്റർ വിജയമായി മാറിയ ചിത്രങ്ങളിൽ ഒന്നായി 'ജനനായകൻ' വിലയിരുത്തപ്പെടുന്നു. വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലായി ഇന്ത്യയിൽ മാത്രം ഇതുവരെ **5.8 മില്യൺ ടിക്കറ്റുകൾ** ചിത്രത്തിനായി വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സത്യൻ സൂര്യൻ ആണ്. ആക്ഷൻ അനിൽ അരശ്, ആർട്ട് വി. സെൽവ കുമാർ, കൊറിയോഗ്രഫി ശേഖർ, സുധൻ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. റിലീസിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണവും ശക്തമായ ബോക്‌സ് ഓഫീസ് പ്രകടനവും തുടരുന്ന 'ജനനായകൻ' വരും ദിവസങ്ങളിൽ 300 കോടി ക്ലബ്ബ് മറികടക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും ആരാധകരും.


Related articles

See all
Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Popular News

തലൈവരുടെ ഗ്രാന്റ് എൻട്രി; 40 വർഷങ്ങൾക്കുശേഷം തിയേറ്ററിൽ ആരാധകർക്കൊപ്പം സിനിമ കണ്ട് സൂപ്പര്...

Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Save your stories

Sign in