Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ജല്ലിക്കട്ട് ഓസ്‌കറിൽ നിന്ന് പുറത്ത്; ഇടം നേടി ബിട്ടു

ജല്ലിക്കട്ട് ഓസ്‌കറിൽ നിന്ന് പുറത്ത്; ഇടം നേടി ബിട്ടു
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്‌കാർ പട്ടികയിൽ നിന്ന് പുറത്തായി. 93-ആമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 15 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാൻ സിനിമയ്ക്ക് സാധിച്ചില്ല. 93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഈ വിഭാഗത്തിൽ യോഗ്യത നേടി. എന്നാല്‍ ഇന്ത്യന്‍ ഹ്രസ്വ ചിത്രം ബിട്ടു അടുത്ത ഘട്ടത്തിലേക്ക് കടന്നു. മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിലേക്കാണ് ബിട്ടു തെരഞ്ഞെടുക്കപ്പെട്ടത്. യോഗ്യത നേടിയ ചിത്രങ്ങളുടെ വോട്ടെടുപ്പ് മാർച്ച് ഒമ്പത് വരെ നടക്കും. മാർച്ച് പതിനഞ്ചിനാണ് ഓസ്‌കർ നോമിനേഷൻ പ്രഖ്യാപിക്കുന്നത്. ഏപ്രിൽ 25നാണ് അവാർഡ് വിതരണം. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2020 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി സ്വന്തമാക്കിയിരുന്നു.

Related articles

See all
Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Popular News

തലൈവരുടെ ഗ്രാന്റ് എൻട്രി; 40 വർഷങ്ങൾക്കുശേഷം തിയേറ്ററിൽ ആരാധകർക്കൊപ്പം സിനിമ കണ്ട് സൂപ്പര്...

Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Save your stories

Sign in