Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'ഈ സർവേയെക്കുറിച്ച് ബിജെപിയിൽ എത്ര പേർക്ക് അറിവുണ്ട് ' ; ജനസംഖ്യ നയത്തില്‍ വിമർശനവുമായി ജയറാം രമേശ്

'ഈ സർവേയെക്കുറിച്ച് ബിജെപിയിൽ എത്ര പേർക്ക് അറിവുണ്ട് ' ; ജനസംഖ്യ നയത്തില്‍ വിമർശനവുമായി ജയറാം രമേശ്
ന്യൂഡൽഹി : ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ജനസംഖ്യ നിയന്ത്രണ അജണ്ടയ്ക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. കേന്ദ്ര സർക്കാർ മുന്നോട്ടു വച്ച വിവരങ്ങൾക്കു വിപരീതമായാണു നിലവിലെ ചില സംസ്ഥാന സർക്കാരുകളുടെ ക്യാംപെയ്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2018–19 കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധനമന്ത്രാലയത്തിലെ വിദഗ്ധർ നടത്തിയ ഇക്കണോമിക് സർവേ പങ്കുവെച്ച് ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. https://twitter.com/Jairam_Ramesh/status/1416303555728723970 രാജ്യത്തിന്‍റെ ജനസംഖ്യ നിലനിർത്തുന്നതിനായുള്ള ഉൽപാദന നിരക്കിനേക്കാൾ വളരെ പിന്നിലാണു പല സംസ്ഥാനങ്ങളും എന്നാണ് 2018–19ലെ സർവേ ചൂണ്ടിക്കാണിക്കുന്നത്. മോദി സർക്കാർ നടത്തിയ ഈ സർവേയിലെ അടിസ്ഥാന വിവരങ്ങളെക്കുറിച്ച് ബിജെപിയിൽ എത്ര പേർക്ക് അറിവുണ്ടെന്ന് സംശയിക്കുന്നതായും ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in