Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'സ്വർണ്ണം വരണം, പക്ഷെ പ്രവാസികള്‍ വരണമെന്ന് നിർബന്ധമില്ല' : സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയെയും സർക്കാരിനെയും ട്രോളി ജേക്കബ് തോമസ്

'സ്വർണ്ണം വരണം, പക്ഷെ പ്രവാസികള്‍ വരണമെന്ന് നിർബന്ധമില്ല' : സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയെയും സർക്കാരിനെയും ട്രോളി ജേക്കബ് തോമസ്
  സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ട്രോളി മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. 'മുഖ്യവികസന മാർഗം' എന്ന തലക്കെട്ടോടെയായിരുന്നു ജേക്കബ് തോമസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. പിണറായി സർക്കാർ പ്രവാസികളോട് കാണിക്കുന്ന നിഷേധാത്മക നിലപാടിനോട് ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. 'സ്വർണ്ണം പ്രവാസി നാട്ടില്‍ നിന്ന് വരണം. പ്രവാസികള്‍ വരണമെന്ന് നിർബന്ധമില്ല ! സ്വർണ്ണത്തിളക്കത്തോടെ നാം മുന്നോട്ട് !' - മുഖ്യവികസന മാര്‍ഗം എന്ന തലക്കെട്ടില്‍ ജേക്കബ് തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. കൊവിഡ് കാലത്ത് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിവരുന്ന കാര്യത്തിലുള്‍പ്പെടെ നിഷേധാത്മക സമീപനമായിരുന്നു പിണറായി സർക്കാര്‍ സ്വീകരിച്ചത്. ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ സ്വയം വഹിക്കണമെന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രമേ വരാവൂ എന്ന നിലപാടുകളും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.   https://www.facebook.com/536792206476227/posts/1638174019671368/

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in