Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൂപ്പർ ഹിയറിങ്’ പവറുമായി സംഗീത്; 30 ലക്ഷം കാഴ്ചകൾ പിന്നിട്ട് ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ട്രെയ്‌ലർ

സൂപ്പർ ഹിയറിങ്’ പവറുമായി സംഗീത്; 30 ലക്ഷം കാഴ്ചകൾ പിന്നിട്ട് ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ട്രെയ്‌ലർ

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ട്രെയ്‌ലർ യൂട്യൂബിൽ 30 ലക്ഷം കാഴ്ചകൾ പിന്നിട്ടു. യൂട്യൂബ് ട്രെൻഡിങ്ങിലും ട്രെയ്‌ലർ ഇടം നേടിയിട്ടുണ്ട്. ചിത്രം സെപ്റ്റംബർ 18ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

ഡോക്ടർ പോൾസ് എന്റർടൈൻമെന്റിന്റെയും ഡ്രീം ബിഗ് ഫിലിംസിന്റെയും ബാനറിൽ ഡോക്ടർ പോൾ വർഗീസും സുജിത് ജെ. നായരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖില ഭാർഗവൻ നായികയായി എത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്.

കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതാണ് നേരത്തെ പുറത്തിറങ്ങിയ ടീസർ മുന്നോട്ടുവച്ച കൗതുകം. ഈ ആശയത്തെ കൂടുതൽ രസകരവും ആകാംക്ഷ നിറഞ്ഞതുമായ രീതിയിൽ വികസിപ്പിച്ചാണ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി ലഭിക്കുന്ന ‘സൂപ്പർ ഹിയറിങ്’ ശക്തി കഥാപാത്രത്തിന്റെ ജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളിലേക്കും തുടർന്നുണ്ടാകുന്ന സംഭവങ്ങളിലേക്കും ട്രെയ്‌ലർ സൂചന നൽകുന്നു.

അസാധാരണമായ ഈ കഴിവിന് പിന്നിലെ രഹസ്യവും അതിലൂടെ നായകന്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമായി ട്രെയ്‌ലർ അവതരിപ്പിക്കുന്നത്. സംഗീത് പ്രതാപിന്റെ പ്രകടനത്തിനൊപ്പം ഷറഫുദ്ദീൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനും അഖില ഭാർഗവന്റെ നായികാ കഥാപാത്രത്തിനും ചിത്രത്തിൽ നിർണായക പ്രാധാന്യമുണ്ടെന്നും ട്രെയ്‌ലർ വ്യക്തമാക്കുന്നു.

സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിക്കുന്ന രംഗങ്ങളിലെ രസകരമായ കെമിസ്ട്രിയും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാകുമെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. കോമഡി, കൗതുകം, ത്രില്ലർ സ്വഭാവം എന്നിവ സമന്വയിപ്പിച്ചാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

അസാധാരണമായ കേൾവിശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ പറയുന്നത്. ചിത്രത്തിലെ ഗാനങ്ങളും നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക മികവോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ശബ്ദ മിശ്രണത്തിനും സൗണ്ട് ഡിസൈനിനും പ്രത്യേക പ്രാധാന്യമുണ്ട്.

ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത-ഓഡിയോ ലേബലായ തിങ്ക് മ്യൂസിക് സ്വന്തമാക്കി. ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സിനാണ്. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് ചിത്രം വിതരണം ചെയ്യും.

അഖിൽ സേവ്യറാണ് ഛായാഗ്രഹണം. രാകേഷ് ചെറുമഠം എഡിറ്റിങ്ങും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു. നിക്സൺ ജോർജാണ് സൗണ്ട് ഡിസൈൻ. റോണക്സ് സേവ്യർ മേക്കപ്പും ആരതി ഗോപാൽ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. അപ്പുണ്ണി സാജനാണ് കലാസംവിധാനം.

അണിയറപ്രവർത്തകർ:

പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം

ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – വിഷ്ണു ദേവ്, അജിത് ജോസ്

അസോസിയേറ്റ് ഡയറക്ടർ – മുബീൻ റാഫി

വി.എഫ്.എക്സ് – പ്രൊമൈസ് വി.എഫ്.എക്സ്, മാർജ്ജാര വി.എഫ്.എക്സ്

പ്രോജക്ട് ഡിസൈനർ – അമൃത മോഹൻ

അസോസിയേറ്റ് ക്യാമറാമാൻ – വിശോക് കളത്തിൽ

ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ

സ്റ്റിൽസ് – സിനറ്റ് സേവ്യർ

അസിസ്റ്റന്റ് ഡയറക്ടർമാർ – ആൽബിൻ ഷാജി, ഷഫീഖ്

ഡിസൈൻസ് – യെല്ലോ ടൂത്സ്

ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്‌സ്‌ക്യൂറ



Related articles

See all
Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Save your stories

Sign in