Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

FLEX| ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ടു നിറക്കുന്നത് നവകേരളമല്ല, അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വേണ്ടെന്ന് സര്‍ക്കാരാണ് പറയേണ്ടത്; വിമര്‍ശിച്ച് ഹൈക്കോടതി

FLEX| ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ടു നിറക്കുന്നത് നവകേരളമല്ല, അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വേണ്ടെന്ന് സര്‍ക്കാരാണ് പറയേണ്ടത്; വിമര്‍ശിച്ച് ഹൈക്കോടതി
റോഡുകളില്‍ നിയമം ലംഘിച്ച് ഫ്ളക്‌സ് ബോര്‍ഡുകള്‍ വെക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ടു നിറക്കുന്നത് നവകേരളമല്ലെന്നും ഈ കേരളത്തെ നവകേരളമെന്ന് പറയാനേ പാടില്ലെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ തുറന്നടിച്ചു. ഉന്നത വ്യക്തികളുടെ ചിത്രങ്ങളുള്ള ഫ്‌ളക്‌സുകളാണ് കൂടുതലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഫ്‌ളക്‌സില്‍ തന്റെ മുഖം വേണ്ടെന്ന് നേതാക്കള്‍ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നും ഫ്‌ളക്‌സ് ബോര്‍ഡുകളല്ല പ്രശസ്തി കൂട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും ശക്തമായ ആളുകളുടെ ചിത്രങ്ങള്‍ ഫ്‌ളക്‌സിലുള്ളപ്പോള്‍ ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് നടപടിയെടുക്കുന്നതെന്ന് കോടതി ചോദിച്ചു. ഇലക്ഷനെന്ന് കേട്ടാല്‍ പേടിയാണ്. നാട് മുഴുവന്‍ ഫ്‌ളക്‌സ് കൊണ്ടുവന്ന് നിറയ്ക്കും. ഇലക്ഷന്‍ കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. പ്ലസ് ടു വിനു മാര്‍ക്ക് കിട്ടിയവര്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫ്‌ളക്‌സ് വരെ നാട്ടിലുണ്ട്. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വേണ്ടെന്ന് സര്‍ക്കാരാണ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Save your stories

Sign in