Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാസപ്പടി കേസിലെ അന്വേഷണം: ‘ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍ മറ്റൊരു ഡീലാണോ എന്ന് സംശയമുണ്ട്’: കെ. മുരളീധരന്‍

മാസപ്പടി കേസിലെ അന്വേഷണം: ‘ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍ മറ്റൊരു ഡീലാണോ എന്ന് സംശയമുണ്ട്’: കെ. മുരളീധരന്‍
  എറണാകുളം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി കെ. മുരളീധരൻ. അന്വേഷണം ഏറ്റെടുത്ത് 10 മാസം പൂർത്തിയാകുമ്പോഴാണ് എസ്എഫ്ഐഒ വീണയു​ടെ മൊഴി രേഖപ്പെടുത്തിയത്.  അതുകൊണ്ട് തന്നെ ഇത് തൃശൂര്‍ പോലെ തന്നെ മറ്റൊരു ഡീലിന്‍റെ ആരംഭമാണോ എന്ന് സംശയിക്കുന്നുവെന്നും കെ. മുരളീധരൻ പറഞ്ഞു. ഡീൽ അനുസരിച്ചാണെങ്കിൽ എസ്എഫ്ഐഒ അന്വേഷണം മുന്നോട്ടുപോകില്ലെന്നും മുരളീധരൻ പ്രതികരിച്ചു. മൊഴിയെടുപ്പിൽ സംശയമുണ്ട്. തൃശൂരിൽ കണ്ടതുപോലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള പരസ്പര ധാരണയാണിത്. ചോദ്യം ചെയ്യൽ മാത്രമേ നടക്കുന്നുള്ളൂവെന്നും റിസൽറ്റ് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫിസിലെത്തി എസ്എഫ്ഐഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. രണ്ടു തവണ വീണയിൽ നിന്നു മൊഴിയെടുത്തതായാണ് സൂചന.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in