Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'സ്ത്രീത്വത്തെ അപമാനിച്ചു'; തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മോശം പരാമർശത്തിന് സിപിഎം നേതാവിനെതിരെ കേസെടുത്തു

'സ്ത്രീത്വത്തെ അപമാനിച്ചു'; തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മോശം പരാമർശത്തിന് സിപിഎം നേതാവിനെതിരെ കേസെടുത്തു
മലപ്പുറം ജില്ലയിലെ തെന്നലയിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.വി. മജീദിനെതിരെ സ്ത്രീ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ പോലീസ് കേസെടുത്തു. വനിതാ ലീഗ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് കെ.വി. മജീദിനെതിരെ ചുമത്തിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവാദപരമായ പരാമർശം ഉണ്ടായത്. "വോട്ടിനായി കെട്ടിക്കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്" എന്ന തരത്തിലുള്ള പരാമർശമാണ് കെ.വി. മജീദ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാമർശം സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായ വിമർശനത്തിനും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ, കെ.വി. മജീദ് പരസ്യമായി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നുവെങ്കിലും നിയമനടപടി സ്വീകരിക്കുകയായിരുന്നു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in