Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രൂപയ്ക്ക് വീണ്ടും റെക്കോഡ് ഇടിവ്; ഡോളറിനെതിരെ മൂല്യം 96.20 ആയി

രൂപയ്ക്ക് വീണ്ടും റെക്കോഡ് ഇടിവ്; ഡോളറിനെതിരെ മൂല്യം 96.20 ആയി

രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 96 കടന്നു. ഇറാന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ രൂപയുടെ മൂല്യത്തില്‍ 5.5 ശതമാനം ഇടിവാണ് ഉണ്ടായത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം, അസംസ്‌കൃത എണ്ണ വിലയിലെ ചാഞ്ചാട്ടം, ഹോര്‍മുസ് കടലിടുക്ക്, ആഗോള ഡോളര്‍ ഡിമാന്‍ഡുമൊക്കെ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളാണ്. 

രൂപയുടെ മൂല്യം ഇടിയുന്നതോടെ ഇന്ധന ഇറക്കുമതിക്ക് കൂടുതല്‍ രൂപ ചെലവാക്കേണ്ട സാഹചര്യമുണ്ടാകും. ഇത് പെട്രോള്‍, ഡീസല്‍, പാചകവാതകം ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ വില ഉയരാന്‍ ഇടയാക്കും. അതിന്റെ പ്രതിഫലനം പണപ്പെരുപ്പത്തിലും സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിലും പ്രത്യക്ഷമാകും.

ഇറാന്‍ യുദ്ധവും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും വിദേശ വിനിമയ വിപണിയെയും ആഭ്യന്തര സമ്പദ്വ്യവസ്ഥയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എണ്ണവില വര്‍ധനവും ഡോളറിന്റെ കരുത്തും രൂപയുടെ മൂല്യം ഇനിയും കുറയാന്‍ ഇടയാക്കിയേക്കാം. ആര്‍.ബി.ഐയുടെ ഇടപെടലുകളും സര്‍ക്കാരിന്റെ ഇറക്കുമതി നിയന്ത്രണങ്ങളും വരും ദിവസങ്ങളില്‍ രൂപയുടെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.

Related articles

See all
Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Popular News

ബാങ്ക് പണിമുടക്ക് നേരിടാൻ കേന്ദ്രത്തിന്റെ നിർണായക നീക്കം: വരുന്ന ഞായറാഴ്ച ബാങ്കുകൾ പ്രവർത്...

Popular News

ടാറ്റയിൽ വീണ്ടും വൻ അധികാരപ്പോര്: എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ; വ...

Save your stories

Sign in