Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സീന് അനുമതി; 4 മുതൽ 60 വയസ്സുവരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം

ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സീന് അനുമതി; 4 മുതൽ 60 വയസ്സുവരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം

ഡൽഹി: രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സീന് അനുമതി നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI). ജപ്പാൻ ആസ്ഥാനമായ തകെഡ ബയോഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ച 'ക്യുഡെൻഗ' (QDENGA/TAK-003) എന്ന വാക്സീനാണ് 4 മുതൽ 60 വയസ്സുവരെയുള്ളവർക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ചത്.

കമ്പനിയുടെ അറിയിപ്പുപ്രകാരം, 2027-ന്റെ ആദ്യ പകുതിയോടെ വാക്സീൻ ഇന്ത്യയിൽ ലഭ്യമാകും. വിപണനാനുമതി ലഭിച്ചതിന് പിന്നാലെ ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിലൂടെയാകും വാക്സീൻ വിതരണം ചെയ്യുക.

നാല് ഡെങ്കി വൈറസ് വകഭേദങ്ങൾക്കെതിരെയും പ്രതിരോധം

ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാല് പ്രധാന വൈറസ് വകഭേദങ്ങൾക്കെതിരെയും പ്രതിരോധശേഷി നൽകുന്ന വാക്സീനാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ വാക്സീൻ, മൂന്ന് മാസത്തെ ഇടവേളയിൽ 0.5 മില്ലിലിറ്റർ വീതമുള്ള രണ്ട് ഡോസുകളായി നൽകുന്നതാണ്.

ഇന്ത്യയിൽ നിർമ്മാണം ബയോളജിക്കൽ ഇയുമായി ചേർന്ന്

ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ കമ്പനിയുടെ സഹകരണത്തോടെയാണ് ക്യുഡെൻഗയുടെ ഇന്ത്യയിലെ നിർമാണം നടക്കുക. 2030 ഓടെ പ്രതിവർഷം 10 കോടി ഡോസ് വാക്സീൻ ഉത്പാദിപ്പിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ ബയോളജിക്കൽ ഇയുടെ പങ്കാളിത്തത്തോടെ അഞ്ച് കോടി ഡോസ് വരെ ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതി.

വില എത്ര?

ഒരു ഡോസിന് 6,000 മുതൽ 12,000 രൂപ വരെയായിരിക്കും വിലയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഡെങ്കിപ്പനി കേസുകൾ വർഷംതോറും വർധിച്ചുവരുന്ന സാഹചര്യത്തിൽ, രാജ്യത്തിന് ലഭിക്കുന്ന ആദ്യ ഡെങ്കി വാക്സീൻ പൊതുജനാരോഗ്യ രംഗത്ത് നിർണായക മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

Related articles

See all
Popular News

ആന്റിബയോട്ടിക്, ഉറക്കഗുളിക വിൽപ്പനയ്ക്ക് കർശന നിയന്ത്രണം; കുറിപ്പടിയില്ലാതെ ഇനി മരുന്ന് നൽ...

Popular News

'എന്താണ് താങ്കളുടെ ഫിറ്റ്‌നസ് രഹസ്യം?'; ഡെയ്‌ലി അല്പം വർക്കൗട്ട്, ഫുൾ ടൈം എനർജി! ജെൻസിക്ക്...

Popular News

മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം; പുതിയ തരംഗത്തിന് തെളിവില്ല, ജാഗ്രത നിർദേശവുമായി കേന്ദ്രം

Popular News

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതയും വിലയും; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

Save your stories

Sign in