Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ട്; ഒന്നിച്ച് പോരാടും ,രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിർണ്ണായക വാർത്താസമ്മേളനം

ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ട്; ഒന്നിച്ച് പോരാടും ,രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിർണ്ണായക വാർത്താസമ്മേളനം

ന്യൂഡൽഹി: ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒന്നിച്ചുപോരാടുമെന്ന ശക്തമായ സന്ദേശവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനം. രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ചായസൽക്കാരത്തിന് ശേഷമാണ് പ്രമുഖ നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എൻ.സി.പി.-എസ്.സി.പി. എം.പി സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടി എം.പി ഹരേന്ദ്ര മാലിക്, പ്രശാന്ത് ഭൂഷൺ, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.

രാജ്യത്ത് ജനാധിപത്യം തകർക്കപ്പെട്ടിരിക്കുകയാണെന്നും, തിരഞ്ഞെടുപ്പ് വ്യവസ്ഥയും ഭരണഘടനയും അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ യഥാർത്ഥ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ഒന്നിച്ച് പോരാടുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്ത് സമാന്തര സമരങ്ങളൊന്നുമില്ലെന്നും, ജനാധിപത്യം വീണ്ടെടുക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി ഒത്തുകൂടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാല് ദിവസമായി 'ഇന്ത്യ' സഖ്യം നടപ്പിലാക്കിയ പരിപാടികൾക്ക് ഡൽഹിയിലെ യുവാക്കളിൽ നിന്നും സാധാരണക്കാരായ പൗരന്മാരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ ജനാധിപത്യത്തെ ചവിട്ടിമെതിക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ശ്രമിച്ചതെന്ന് ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് രൂക്ഷമായി വിമർശിച്ചു. ഇത് ബി.ജെ.പി., അമിത് ഷാ, നരേന്ദ്ര മോദി എന്നിവരുടെ വ്യക്തമായ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. ഇ.ഡി., സി.ബി.ഐ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കിയവർ, ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് അതിനേക്കാൾ മുന്നോട്ട് പോയിരിക്കുകയാണ്. ജന്തർമന്തറിൽ നിന്ന് സമരവേദി ഡൽഹിയുടെ അതിർത്തികളിലേക്ക് മാറ്റിയ അധികാരികളുടെ നീക്കം അവരുടെ ഭയമാണ് വെളിപ്പെടുത്തുന്നതെന്നും, ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഏത് ത്യാഗവും സഹിക്കാൻ പ്രതിപക്ഷം തയ്യാറാണെന്നും തേജസ്വി യാദവ് പ്രഖ്യാപിച്ചു.

Related articles

See all
Popular News

പുതിയ ജീപ്പ് എസ്‌.യു.വി നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും കൈകോർക്കുന്നു; ന...

Popular News

അർബുദ മരുന്നുകളുടെ ലാഭപരിധി 30%, മറ്റു മരുന്നുകളോ? മരുന്നുവിലയിൽ കേന്ദ്രത്തെ ചോദ്യം ചെയ്ത്...

Popular News

വിലക്ക് ലംഘിച്ച് ജന്തർ മന്തറിൽ കടന്നുകയറി സിജെപി നേതാക്കൾ; അശുതോഷ് റാങ്കയും സൗരവ് ദാസും കസ...

Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച...

Save your stories

Sign in