Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം; മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക്  ഇന്ന് തിരുവനന്തപുരത്ത് തുടക്കം; മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) ഇന്ന് തിരുവനന്തപുരത്ത് കൊടിയേറും. വൈകുന്നേരം 6 മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം-സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ മേയര്‍ വി. വി. രാജേഷ് ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം നിര്‍വഹിക്കും. തിരക്കഥാകൃത്തും നടിയും ഫിക്ഷന്‍ ജൂറി അംഗവുമായ മൃണ്‍മയി ലഗൂ ഫെസ്റ്റിവല്‍ ബുക്ക് ഏറ്റുവാങ്ങും. മേളയുടെ ഡെയ്ലി ബുള്ളറ്റിന്‍, നോണ്‍ ഫിക്ഷന്‍ ജൂറി ചെയര്‍പേഴ്‌സണ്‍ റുചിര്‍ ജോഷി സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഇമ്പശേഖര്‍ കെ. യ്ക്ക് നല്‍കി പ്രകാശനം ചെയ്യും. ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന ഫെലോഷിപ്പ് പുസ്തകങ്ങളുടെ പ്രകാശനം സാംസ്‌കാരിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അഞ്ജന എം. ഫിക്ഷന്‍ ജൂറി ചെയര്‍പേഴ്‌സണ്‍ സഞ്ജു സുരേന്ദ്രന് നല്‍കി നിര്‍വ്വഹിക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം മേളയുടെ ഉദ്ഘാടന ചിത്രമായ 'എ ഫോക്‌സ് അണ്ടര്‍ എ പിങ്ക് മൂണ്‍' (A Fox Under a Pink Moon) പ്രദര്‍ശിപ്പിക്കും. സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

Related articles

See all
Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Popular News

ഓച്ചിറ കെട്ടുകാഴ്ച: കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്ക് നാളെ അവധി പ്...

Popular News

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് വിലക്ക...

Save your stories

Sign in