ബി.ജെ.പി.ക്ക് തിരിച്ചടി: 32 വർഷം കൗൺസിലറായിരുന്ന ശ്യാമള എസ്. പ്രഭു പാർട്ടി വിട്ടു; വിമതയായി മത്സരിക്കും
Jaihind TV News Report
Jaihind TV Web Desk
November 26, 2025
1 min read
•
Updated: June 01, 2026
ബിജെപി മുന്‍ വൈസ് പ്രസിഡന്റും, കൊച്ചി കോര്‍പ്പറേഷനില്‍ തുടര്‍ച്ചയായി 32 വര്‍ഷം കൗണ്‍സിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയില്‍ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. കൊച്ചി കോര്‍പറേഷനിലെ ബി ജെ പി യുടെ ആദ്യ കൗണ്‍സിലര്‍ കൂടിയാണ് ശ്യാമള എസ് പ്രഭു.
മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. 32 വര്‍ഷം തുടര്‍ച്ചയായി ചെര്‍ളായി ഡിവിഷനില്‍ നിന്നും ശ്യാമള കൗണ്‍സിലറായിരുന്നു. എന്നാല്‍ ഇത്തവണ ഇവര്‍ക്ക് ബിജെപി സീറ്റ് നല്‍കിയില്ല.കൊച്ചി കോര്പറേഷനിലെ ആദ്യ കൗണ്‍സിലര്‍ ആണ് ശ്യാമള എസ് പ്രഭു.
കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെര്‍ളായി ഡിവിഷനില്‍ സ്വതന്ത്രയായി മത്സരിക്കാനാണ് ശ്യാമള ഇപ്പോള്‍ പത്രിക നല്‍കിയത്. തനിക്കെതിരെ വിമത നീക്കം നടത്തിയവരെ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം നടത്തുന്നുവെന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്നും നേരത്തെ ശ്യാമള ആരോപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇത്തവണ ടിക്കറ്റ് നല്‍കാന്‍ ബിജെപി തയ്യാറായില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം പി ആര്‍ ശിവശങ്കരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്യാമളയുടെ വീട്ടിലെത്തി അനുനയ ചര്‍ച്ചകള്‍ നടത്തി. ഈ ചര്‍ച്ച ഫലം കണ്ടില്ല.ബി ജെ പി ക്കെതിരെ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ശ്യാമള എസ് പ്രഭുവിന്റെ ചിഹ്നം റോസപ്പൂവാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10