വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്ന സംഭവം: പ്രതി അറസ്റ്റില്‍
Jaihind TV News Report
Jaihind TV Web Desk
May 23, 2025
1 min read
•
Updated: May 19, 2026
കോട്ടയം ചങ്ങനാശ്ശേരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല കവർന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സ്വദേശി രാഹുൽ രാജൻ ആണ് വീട്ടമ്മയുടെ മാല കവർന്നതിനെ തുടർന്ന് ചങ്ങനാശ്ശേരി പോലീസിന്‍റെ പിടിയിലായത്. ബുധനായ്ഴ്ച ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ബുധനാഴ്ച മൂന്നരയോടെ മുളയ്ക്കാംതുരുത്തി ഭാഗത്തുളള വീട്ടിൽ പിൻവാതിലിലൂടെ അതിക്രമിച്ചു കയറി പ്രതി വീട്ടമ്മയെ ആക്രമിച്ച് മുന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്തതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്നപ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. അക്രമത്തിൽ പരുക്കുപറ്റിയ വീട്ടമ്മ പെരുന്ന എൻഎസ്എസ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10