Trending
Browse

All sections

Watch

No business videos available

No Middle East videos available

Uncategorized

ഹിമാചലില്‍ മണ്ണിടിച്ചില്‍ : മരണം 11 ആയി ; മുപ്പതോളം പേർ ഇപ്പോഴും മണ്ണിനടിയില്‍ ; രക്ഷാപ്രവർത്തനം തുടരുന്നു

ഹിമാചലില്‍ മണ്ണിടിച്ചില്‍ : മരണം 11 ആയി ; മുപ്പതോളം പേർ ഇപ്പോഴും മണ്ണിനടിയില്‍ ; രക്ഷാപ്രവർത്തനം തുടരുന്നു
ഷിംല : ഹിമാചല്‍പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങി മരിച്ചവരുടെ എണ്ണം 11 ആയി. 25-30 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 10 പേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. റെക്കോംഗ് പിയോ-ഷിംല ഹൈവേയില്‍ ഉച്ചക്ക് 12.45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് അടക്കം നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. ഷിംലയിലേക്ക് പോവുകയായിരുന്ന ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംഭവം നടന്ന സ്ഥലം ഇപ്പോഴും അപകടാവസ്ഥയിലാണെന്നും എങ്കിലും രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരാനാവുമെന്നാണ് കരുതുന്നതെന്നും ഐ.ടി.ബി.പി വക്താവ് പറഞ്ഞു.  

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in