Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി  ഹൈക്കോടതി
സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോതമംഗലം പള്ളി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിനെതിരെ കോടതിയുടെ വിമർശനമുണ്ടായത്. വിഷയത്തിൽ സംസ്ഥാന സർക്കാർ പക്ഷം പിടിക്കുകയാണെന്നും സർക്കാർ ഈ നിലപാട് തുടർന്നാണ് കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളിയേറ്റെടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആയതിനാൽ ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതാണ് ഹൈക്കോടതിയുടെ വിമർശനത്തിന് കാരണമായത്. പള്ളിയേറ്റെടുക്കുന്നതിനായി കേന്ദ്രസേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് നാളെ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. പള്ളി ഏറ്റെടുക്കുന്ന കാര്യത്തിൽ എന്തുചെയ്യാൻ കഴിയും എന്ന് സംസ്ഥാന സർക്കാരും നാളെ അറിയിക്കണം. തുടർനടപടികൾക്കായി അഭിഭാഷക കമ്മീഷനേയും കോടതി നിയോഗിച്ചു . https://youtu.be/CY5-lh6yTx8

Related articles

See all
Latest News

പെരുമഴ; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Popular News

68-ാമത് സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്...

Popular News

പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചാണോ?; പല ഇടപാടുകളുടെയും രേഖകള...

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Save your stories

Sign in