Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നടപടി ഭരണഘടനാവിരുദ്ധം ; കേരള സർവ്വകലാശാല നടത്തിയ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി

നടപടി ഭരണഘടനാവിരുദ്ധം ; കേരള സർവ്വകലാശാല നടത്തിയ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി
  കൊച്ചി : കേരള സർവ്വകലാശാല 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയ മുഴുവൻ അധ്യാപക നിയമനങ്ങളും ഹൈക്കോടതി റദ്ദാക്കി. കേരള സർവ്വകലാശാലയിലെ വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകൾ നിശ്ചയിച്ച് നിയമനം നൽകിയ നടപടി ഭരണഘടനവിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. സി.പി.എം നേതാവും മുൻ എം.പിയുമായ പി.കെ.ബിജുവിൻ്റെ ഭാര്യ വിജി വിജയൻ അടക്കമുള്ളവരുടെ നിയമനമാണ് കോടതി റദ്ദാക്കിയത്. 2017 ലെ വിജ്ഞാപന പ്രകാരം കേരള സർവ്വകലാശാല നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടത്. വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ ഒന്നായി ചേർത്ത് ഒരു യൂണിറ്റായി കണക്കാക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി അധ്യാപക നിയമനത്തിന് അപേക്ഷകരായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി. രാധാകൃഷ്ണപിള്ളയും കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി.വിജയലക്ഷ്മിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നിയമനസമയത്ത് തന്നെ സർവകലാശാലയുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ  ഹൈക്കോടതി നിർദ്ദേശ പ്രകാരം ഈ നിയമങ്ങൾ കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് നിയമന ഉത്തരവുകൾ നൽകിയത്. വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാൽ ഒഴിവുകളിലെ സംവരണം 100 ശതമാനമാകുമെന്നും മെറിറ്റിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർത്ഥികളെ സർവകലാശാലയുടെ പ്രസ്തുത നടപടി ദോഷകരമായി ബാധിക്കുമെന്നും അതുകൊണ്ട് 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും റദ്ദാക്കുന്നതായും കോടതി ഉത്തരവിൽ പറയുന്നുണ്ട്. 2017 ലെ വിജ്ഞാപന പ്രകാരം 58 പേരെയാണ് കേരള സർവകലാശാല വിവിധ വകുപ്പുകളിൽ അധ്യാപകരായി നിയമിച്ചത്. ഇതിലാണ് മുൻ എം.പിപി.കെ.ബിജുവിന്റെ ഭാര്യ വിജി വിജയൻ ബയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി നിയമനം നേടിയത്. നിലവിൽ കാലിക്കറ്റ്, സംസ്കൃത, കണ്ണൂർ സർവകലാശാലകളിൽ സമാന രീതിയിൽ നടത്തിയ നിയമനങ്ങൾ ചോദ്യം ചെയ്ത് ഫയൽ ചെയ്തിട്ടുള്ള ഹർജികൾ ഹൈക്കോടതിയുടെ പരിഗണയിലാണ്. സംസ്കൃത സർവകലാശാലയിൽ നടന്ന എം.ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവും ഇക്കൂട്ടത്തിലുണ്ട്..

Related articles

See all
Popular News

മന്ത്രി സി.പി. ജോണുമായി ചർച്ച വിജയം; സ്വകാര്യ ബസ് ഉടമകളുടെ നിരാഹാര സമരം അവസാനിപ്പിച്ചു

Popular News

കേരളത്തിൽ നവംബർ 1 മുതൽ 3 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായ...

Popular News

നെടുമ്പാശേരി കൂപ്പർ അപകടം; നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

Popular News

ചേരാനെല്ലൂർ വാഹനാപകടം: മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ,സർക്കാർ ഒപ്പമുണ്ടെന്ന...

Save your stories

Sign in