Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; 10 ജില്ലകളിൽ ജാഗ്രത നിര്‍ദ്ദേശം

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; 10 ജില്ലകളിൽ ജാഗ്രത നിര്‍ദ്ദേശം
സംസ്ഥാനത്തെ 10 ജില്ലകളിൽ അടുത്ത  മണിക്കൂറുകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്  ഇടിയോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ  അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം കേരളത്തില്‍ മഴ ശക്തമായേക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനൊപ്പം കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 12 നും ഡിസംബര്‍ 13 നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in