Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഎഇ, ഒമാന്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ മഴ; വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥയെന്ന് മുന്നറിയിപ്പ്

യുഎഇ, ഒമാന്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ മഴ; വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥയെന്ന് മുന്നറിയിപ്പ്
    യുഎഇ, ഒമാന്‍ ഉള്‍പ്പടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഈ മാസം 27 വരെ അസ്ഥിര കാലാവസ്ഥ തുടരും. യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിമാനക്കമ്പനികള്‍ നിര്‍ദ്ദേശിച്ചു. ദുബായ്, ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങള്‍ ട്രാവല്‍ അലര്‍ട്ട് നല്‍കി. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചു. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും രാവിലെ മുതല്‍ മഴ ശക്തമാണ്. റോഡുകളില്‍ വെള്ളക്കെട്ട് ഉള്ളതിനാല്‍ വാഹനഗതാഗതം മന്ദഗതിയിലായി. അബുദാബിയിലെ ബീച്ചുകളും പാര്‍ക്കുകളും താല്‍ക്കാലികമായ അടച്ചു. ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലും മഴ മൂലം പാര്‍ക്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഒമാനില്‍ സ്‌കൂളുകള്‍ക്ക് ഒരാഴ്ചത്തെ അവധി നല്‍കി. ഇനി പഠനം ഓണ്‍ലൈനിലാകും. അതേസമയം, ഒമാനില്‍ ജീവനക്കാര്‍ക്ക് ചൊവാഴ്ച വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.

Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Latest News

മകനെ അധ്യാപകൻ പരസ്യമായി ആക്ഷേപിച്ചു; ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ വെളിപ്പെ...

Latest News

തിരഞ്ഞെടുപ്പ് കഴിഞ്ഞു, പിന്നാലെ ഇടിത്തീ; വാണിജ്യ സിലിണ്ടർ വില 3000 കടന്നു

Latest News

'മെയ് ദിനം: പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും സ്മരണ'

Save your stories

Sign in