Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ല. ഈയാഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന് സാദ്ധ്യതയുണ്ട്.അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ തുടർന്നേക്കും. നാളെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in