Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പിവി അൻവറിന്‍റെ വിവാദ തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതിയില്‍

പിവി അൻവറിന്‍റെ വിവാദ തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതിയില്‍
പി വി അൻവർ എംഎൽഎയുടെ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമയായ പിവി അൻവറിന്‍റെ ഭാര്യാ പിതാവ് അബ്ദുൽ ലത്തീഫ് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. വെള്ളം ഒഴുക്കിവിടുന്ന കാര്യത്തിൽ 15 ദിവസത്തിനകം ജില്ലാ കലക്ടർ തന്നെ നടപടി ഉറപ്പാക്കണമെന്ന് കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോൾ നിർദേശം നൽകിയിരുന്നു. ഈ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. മുകളിൽ 12 മീറ്ററും താഴെ ആറ് മീറ്ററും വീതിയുള്ള വിടവാണ് തടയണയിൽ വേണ്ടത്. 2000 ഘന മീറ്റർ മണ്ണ് മാറ്റിയാലെ ഇങ്ങനെയൊരു വിടവ് ഉണ്ടാക്കാനാവൂ എന്നായിരുന്നു ജില്ലാ കളക്ടർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന അനധികൃത തടയണ പൊളിച്ച് നീക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ അത് വൈകിപ്പിക്കുന്ന നടപടികളാണ് പിവി അൻവർ എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെതിരെ രൂക്ഷ വിമർശനങ്ങളും കോടതി നടത്തിയിരുന്നു.  

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in