Logo
CHANGE MODE
Fri, Jun 05, 2026 • 07:49 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

'ജനങ്ങളെ ഭയപ്പെടുത്തരുത്, സര്‍വേയുടെ ഉദ്ദേശം മനസിലാകുന്നില്ല': സിൽവർലൈനില്‍ സർക്കാരിനോട് ഹൈക്കോടതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 07, 2022
1 min read Updated: June 05, 2026
Share:

'ജനങ്ങളെ ഭയപ്പെടുത്തരുത്, സര്‍വേയുടെ ഉദ്ദേശം മനസിലാകുന്നില്ല': സിൽവർലൈനില്‍ സർക്കാരിനോട് ഹൈക്കോടതി
Kerala-High-Court   കൊച്ചി: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം ഇപ്പോൾ നടക്കുന്ന സർവേയുടെ ലക്ഷ്യമെന്തെന്ന് മനസിലാകുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സർവേ നിയമപ്രകാരമാണോ എന്നതിൽ ആശങ്കയുണ്ടെന്നും കോടതി.  സര്‍വേയുമായി ബന്ധപ്പെട്ട് ഭൂമി ഉടമകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. സില്‍വർലൈന്‍ പദ്ധതിയുടെ ഭാഗമായി നിയമവിരുദ്ധമായി ഭൂമിയിൽ പ്രവേശിച്ച് അതിർത്തികൾ അടയാളപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് ഭൂവുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പദ്ധതിയുടെ ഡിപിആറില്‍ ശരിയായ സർവേ നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമെന്തെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപരമല്ലാത്ത സര്‍വേ നിര്‍ത്തിവെക്കാനായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിര്‍ദേശം. ജനങ്ങളെ ഭയപ്പെടുത്തരുതെന്നും വ്യക്തമാക്കിയ കോടതി പദ്ധതി നിയമപരമാണെങ്കിൽ ആരും എതിരാകില്ലെന്നും വിശദീകരിച്ചു. നിയമപരമല്ലാത്ത സര്‍വേ നടപടികളായതിനാലാണ് തടഞ്ഞതെന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചു. നേരത്തെ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താല്‍ക്കാലികമായി തടഞ്ഞിരുന്നു. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം കേട്ട ഡിവിഷന്‍ ബെഞ്ച് അതില്‍ വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലുള്ളതിനാല്‍ ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കോടതിയുടെ കാര്യം ഇവിടെ പറയേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. '
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10