Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഹത്രാസ്‌ സംഭവം; കോണ്‍ഗ്രസ്‌ സത്യാഗ്രഹം 5ന്‌

ഹത്രാസ്‌ സംഭവം; കോണ്‍ഗ്രസ്‌ സത്യാഗ്രഹം 5ന്‌
  തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരമായ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടും എ.ഐ.സി.സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കും എതിരായ യു.പി പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5 തിങ്കളാഴ്‌ച നേതാക്കള്‍ സത്യാഗ്രഹം നടത്തുമെന്ന്‌ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ അറിയിച്ചു. കൊവിഡ്‌ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച്‌ രാവിലെ 10 മുതല്‍ ഉച്ചക്ക്‌ 12 വരെയാണ്‌ സത്യാഗ്രഹം. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, യു.ഡി.എഫ്‌ കണ്‍വീനര്‍ എം.എം.ഹസന്‍ എന്നിവര്‍ കെ.പി.സി.സി ആസ്ഥാനത്ത്‌ നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കും. കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍ ,എം.എല്‍.എമാര്‍, ഡി.സി.സി പ്രസിഡന്‍റുമാർ തുടങ്ങിയവര്‍ അഞ്ചുപേരടങ്ങുന്ന സംഘങ്ങളായി ജില്ലകളുടെ വിവിധ ഇടങ്ങളില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്നും അനില്‍കുമാര്‍ അറിയിച്ചു.

Related articles

See all
Popular News

SMA മരുന്ന് വിവാദത്തിൽ നാറ്റ്‌കോ ഫാർമയിൽ നിന്ന് 1.5 കോടി കൈപ്പറ്റി സി.പി.എം; തെരഞ്ഞെടുപ്പ്...

Popular News

“കാരണം നിങ്ങളോട് പറയേണ്ടതില്ല”: സുരേഷ് ബാബുവിനെ മാറ്റിയതിൽ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികര...

Popular News

കേരളത്തിൽ ആദ്യമായി 'പകർച്ചവ്യാധി പ്രതിരോധ കലണ്ടർ'; പ്രകാശനം ചെയ്ത് ആരോഗ്യവകുപ്പ് മന്ത്രി ക...

Popular News

മുന്‍ ആരോഗ്യ മന്ത്രിമാരെ അബദ്ധത്തില്‍ ചാടിച്ചതാര്?; എസ്എംഎ മരുന്ന് വിവാദത്തില്‍ രൂക്ഷവിമര്...

Save your stories

Sign in