പീഡനക്കേസ്; ഇടവേള ബാബു അറസ്റ്റില്‍
Jaihind TV News Report
Jaihind TV Web Desk
September 25, 2024
1 min read
•
Updated: May 24, 2026
എറണാകുളം: നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു രാവിലെയാണ് ഇടവേള ബാബു കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനക്ക് വിധേയനാകനാക്കിയ ശേഷം നടനെ വിട്ടയക്കും.
ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ്. തെളിഞ്ഞാൽ ചുരുങ്ങിയത് 10 വർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10