Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രദേശവാസികളുടെ ദുരിതം കാണാതെ സർക്കാർ; റോഡ് ഡ്രെയിനേജ് സംവിധാനത്തിനായി സ്ഥലം ഏറ്റെടുക്കുന്നില്ല; ഇടപെട്ട് കെ മുരളീധരന്‍ എംപി

പ്രദേശവാസികളുടെ ദുരിതം കാണാതെ സർക്കാർ; റോഡ് ഡ്രെയിനേജ് സംവിധാനത്തിനായി സ്ഥലം ഏറ്റെടുക്കുന്നില്ല; ഇടപെട്ട് കെ മുരളീധരന്‍ എംപി
  കണ്ണൂർ : തലശേരി ഇല്ലത്ത്താഴെ ബൈപ്പാസിനോട് ചേർന്നുള്ള സർവീസ് റോഡിന്‍റെ ഭാഗമായ ഡ്രെയിനേജ് നിർമ്മിക്കുന്നതിന് ലാന്‍ഡ് അക്വിസിഷൻ വിഭാഗം സ്ഥലം ഏറ്റെടുക്കാത്തതിനെ ചൊല്ലിയുള്ള പ്രശ്നം നേരിൽ കണ്ടു മനസിലാക്കുന്നതിനായി കെ മുരളീധരൻ എം.പി സ്ഥലം സന്ദർശിച്ചു. വാർഡ് കൗൺസിലർ സി. ഗോപാലന്‍റെ നേതൃത്വത്തിലുള്ള സംഘം എം.പിയെ നേരിട്ട് വിഷയം ധരിപ്പിച്ചു. ആവശ്യമായ സ്ഥലം സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ഡ്രെയിനേജ് സ്ഥാപിക്കാൻ സാധിക്കില്ല. അതുകാരണം മഴക്കാലത്ത് സർവീസ് റോഡിലൂടെ ഒഴുകി വരുന്ന ജലം പ്രദേശത്ത് വെള്ളക്കെട്ടിന് ഇടയാക്കും. നിരവധി വീടുകളും വെള്ളത്തിനടിയിലാകും. പ്രശ്നത്തിൽ ഇടപെടുമെന്ന് കെ മുരളീധരന്‍ എം.പി ഉറപ്പ് നല്‍കി. ജില്ലാ കളക്ടർ, ലാന്‍ഡ് അക്വിസിഷൻ വിഭാഗം, എൻ.എച്ച്.എ.ഐ അധികൃതർ എന്നിവരുമായി ബന്ധപ്പെടാമെന്നും  എം.പി ദേശവാസികൾക്ക് ഉറപ്പു നൽകി. നാട്ടുകാരും കോൺഗ്രസ് നേതാക്കളായ പി.വി രാധാകൃഷ്ണൻ, ഇ വിജയ കൃഷ്ണൻ, പി.എൻ പങ്കജാക്ഷൻ, പി.എൻ വേണു ഗോപാൽ തുടങ്ങിയവരാണ് എം.പിയെ വിഷയം ധരിപ്പിച്ചത്. എം.പി അരവിന്ദാക്ഷൻ, അഡ്വ. സി.ടി സജിത്ത്, വി.സി പ്രസാദ് എന്നിവരും കെ മുരളീധരനൊപ്പം ഉണ്ടായിരുന്നു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in