Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

HIGHCOURT| കെ.എം. എബ്രഹാമിന് വേണ്ടി റൂള്‍സ് ഓഫ് ബിസിനസില്‍ മാറ്റം വരുത്തി സര്‍ക്കാര്‍; മറുപടി പറയണമെന്ന് ഹൈക്കോടതി

HIGHCOURT| കെ.എം. എബ്രഹാമിന് വേണ്ടി റൂള്‍സ് ഓഫ് ബിസിനസില്‍ മാറ്റം വരുത്തി സര്‍ക്കാര്‍; മറുപടി പറയണമെന്ന് ഹൈക്കോടതി
കെ.എം എബ്രഹാമിനെ രക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ റൂള്‍സ് ഓഫ് ബിസിനസില്‍ മാറ്റം വരുത്തി. ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം തോമസ് ഐസക്കിന് വിജ്ഞാനകേരളം ഉപദേശകനായി, കെ.എം എബ്രഹാമിനെ മാറ്റി എന്ന് പറഞ്ഞ് പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ പായ്ചിറ നവാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ സര്‍ക്കാറിനോട് മറുപടി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് റൂള്‍സ് ഓഫ് ബിസിനസ് തിരുത്തിയതായി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഹൈക്കോടതിയില്‍ മറുപടി കൊടുക്കുന്നതിന്റെ തലേദിവസമാണ് സര്‍ക്കാര്‍ റൂള്‍സ് ഓഫ് ബിസിനസ് തിരുത്തിയതെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. 2024 ഡിസംബറിലാണ് തോമസ് ഐസക്കിനെ നിയമിച്ചത്. തോമസ് ഐസക്കിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും, കെ.എം എബ്രഹാം എക്‌സ് ഒഫിഷ്യോ സെക്രട്ടറി എന്ന പദവി ഉപയോഗിച്ച് ഒപ്പിട്ടു നല്‍കിയിരിക്കുന്ന 500- ലധികം മറ്റു ഉത്തരവുകളും നിലനില്‍ക്കുന്നതല്ല എന്നും, ഇല്ലാത്ത വകുപ്പിലാണ് തോമസ് ഐസക്കിനെ നിയമിച്ചതെന്നും, കെഎം എബ്രഹാം ഒപ്പിട്ടു നല്‍കിയിരിക്കുന്ന എല്ലാ ഉത്തരവുകളും കോടതി വിളിച്ചു വരുത്തണമെന്നും അമികസ് ക്യൂറി ഹൈക്കോടതിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതോടെയായിരുന്നു സര്‍ക്കാറിനോട് കോടതി മറുപടി ആവശ്യപ്പെട്ടിരുന്നത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in