എറണാകുളത്ത് പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടി ഗുണ്ടകള്‍; പരിപാടി പിരിച്ചുവിട്ട് പോലീസ്, 8 പേർ കസ്റ്റഡിയില്‍
Jaihind TV News Report
Jaihind TV Web Desk
July 14, 2024
1 min read
•
Updated: May 13, 2026
കൊച്ചി: എറണാകുളം വരാപ്പുഴയിൽ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയ ഗുണ്ടകള്‍ കസ്റ്റഡിയില്‍. മഞ്ഞുമ്മൽ സ്വദേശിയായ ഗുണ്ടയുടെ മകന്‍റെ പിറന്നാള്‍ ആഘോഷത്തിനാണ് ഇവർ ഒത്തുകൂടിയത്. വിവരം അറിഞ്ഞെത്തിയ പോലീസ് പരിപാടി പിരിച്ചുവിടുകയും എട്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. വധശ്രമ കേസിൽ ഉള്‍പ്പെടെ പ്രതികളായവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം തൃശൂരിലും സമാനമായ ഗുണ്ടാ ആഘോഷം നടന്നിരുന്നു. തെക്കേ ഗോപുരനടയില്‍ ഗുണ്ടാനേതാവിന്‍റെ ജന്മദിനം ആഘോഷിക്കാനെത്തിയ 32 പേരെ അന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത 16 കുട്ടികളെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10