Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി; 9.22 ലക്ഷം കോടി ആസ്തി

മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി; 9.22 ലക്ഷം കോടി ആസ്തി

മുംബൈ: 2026ലെ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി. 9.22 ലക്ഷം കോടി രൂപയുടെ ആസ്തിയോടെയാണ് അദാനി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിലുണ്ടായ ശക്തമായ തിരിച്ചുവരവും ഊർജ്ജം, അടിസ്ഥാന സൗകര്യം, തുറമുഖ വികസനം തുടങ്ങിയ മേഖലകളിലെ വിപുലീകരണവുമാണ് അദാനിയെ വീണ്ടും പട്ടികയുടെ മുൻനിരയിലെത്തിച്ചത്. 8.63 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവുമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.

ആർസെലർ മിത്തൽ ചെയർമാൻ ലക്ഷ്മി മിത്തൽ 3.39 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ മൂന്നാം സ്ഥാനത്തെത്തി. 3.03 ലക്ഷം കോടി രൂപ ആസ്തിയുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനാവാല നാലാമതും, 2.78 ലക്ഷം കോടി രൂപ ആസ്തിയോടെ എച്ച്.സി.എൽ ടെക്നോളജീസിന്റെ റോഷ്‌നി നാടാർ മൽഹോത്ര അഞ്ചാം സ്ഥാനത്തുമുണ്ട്. ആദിത്യ ബിർള ഗ്രൂപ്പിന്റെ കുമാർ മംഗള ബിർളയാണ് ആറാം സ്ഥാനത്ത്. സൺ ഫാർമസ്യൂട്ടിക്കൽസിന്റെ ദിലീപ് ഷാങ്‌വി (2.65 ലക്ഷം കോടി രൂപ) ഏഴാം സ്ഥാനത്തും, വിപ്രോയുടെ അസിം പ്രേംജി എട്ടാമതും, വേദാന്ത റിസോഴ്‌സസിന്റെ അനിൽ അഗർവാൾ ഒൻപതാമതും നിലയുറപ്പിച്ചു. ടോറന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ സമീർ മേത്തയാണ് ആദ്യ പത്തുപേരുടെ പട്ടികയിൽ പത്താമതുള്ളത്.

കഴിഞ്ഞ വർഷത്തെ പട്ടികയിൽ 9.55 ലക്ഷം കോടി രൂപ ആസ്തിയോടെ മുകേഷ് അംബാനിയായിരുന്നു ഒന്നാമത്. 8.15 ലക്ഷം കോടി രൂപ ആസ്തിയോടെ അദാനി രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംനേടിയ റോഷ്‌നി നാടാർ മൽഹോത്ര ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


Related articles

See all
Popular News

ക്രിയേറ്റർമാർക്ക് ഇനി കോടികളുടെ കമ്മീഷൻ! ആമസോണും എഐ ഫീച്ചറുകളുമായി യൂട്യൂബ് ഷോപ്പിംഗ് വിപു...

Popular News

ഐഫോൺ ഉപയോക്താക്കൾക്ക് ആശ്വാസം: 'ആപ്പിൾ പേ' ഒക്ടോബറിൽ ഇന്ത്യയിലെത്തിയേക്കും

Popular News

വോട്ടർപട്ടിക ക്രമക്കേട്: ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സു...

Popular News

സിക്കിമിൽ വൻ ഉരുൾപൊട്ടൽ: സർക്കാർ ക്വാർട്ടേഴ്‌സുകൾ ഉൾപ്പെടെ 30-ഓളം വീടുകൾ ഒലിച്ചുപോയി

Save your stories

Sign in